കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് ചെമ്പറ്റമലയിൽ അഷ്റഫിന്റെ മകൻ സി.എം. റിഷാദ് (20), അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ മുഹമ്മദ് നിഷാദ് (21)എന്നിവരാണ് മരിച്ചത്. മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ മണാശ്ശേരി കെ എം സി ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവന് രക്ഷിക്കാനായില്ല. ഗുരുതര പരുക്കേറ്റ സിനാൻ എന്ന യുവാവിനെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Two youths died in a collision between a bullet and a scooter
















