തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ ആണ് കുട്ടികൾ മുങ്ങി മരിച്ചത്. ക്ഷേത്രത്തിനു സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.















