മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ പ്രകാരമാണ് നടപടി. രാജ്യസുരക്ഷക്കും സാമുദായിക സൗഹാർദത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ സംഘടന തുടർന്നും ഏർപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2021ൽ ഏർപ്പെടുത്തിയ നിരോധനത്തിന്റെ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറങ്ങിയത്.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്താൻ സാക്കിർ നായിക്കും സംഘടനയും അനുയായികളെ പ്രേരിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആരോപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഒളിവിലുള്ള പ്രവർത്തകരെ വീണ്ടും സംഘടിപ്പിക്കാനും വിഘടനവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും ആക്ഷേപാർഹവും രാജ്യവിരുദ്ധവുമാണെന്ന് ആഭ്യന്തര മന്ത്രാലയം ജോയന്‍റ് സെക്രട്ടറി രാകേഷ് രാതി ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് അദ്ദേഹം തീവ്രസ്വഭാവമുള്ള പ്രഭാഷണങ്ങൾ നടത്തുന്നുണ്ടെന്നാണ് വിജ്ഞാപനത്തിലുള്ളത്.

2016ൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ഒരു ആക്രമണത്തിൽ പ്രതികളായവർ തങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് സാക്കിർ നായിക്കിന്‍റെ മതപ്രഭാഷണങ്ങളാണെന്ന് മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ത‍്യ വിട്ട സാക്കിർ നായിക്ക് മലേഷ‍്യയിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു. മുംബൈയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സാഹചര‍്യത്തിലാണ് സാക്കിർ നായിക്ക് ഇന്ത‍്യ വിട്ടത്. അന്നാണ് കേന്ദ്രം സാക്കിർ നായിക്കിന്‍റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് നിരോധനം ഏർപ്പെടുത്തിയത്. 2021ൽ ഇത് വീണ്ടും നീട്ടി. നിലവിൽ മലേഷ്യയിൽ സ്ഥിരതാമസാനുമതിയോടെ കഴിയുന്ന നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
SUMMARY: The Union Ministry of Home Affairs has extended the ban on religious preacher Zakir Naik’s Islamic Research Foundation for another five years.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു

ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു  കെംപെഗൗഡ...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 960 രൂപ

​കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ...

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

Related Articles

Popular Categories