ബെംഗളൂരുവിൽ അഭിഭാഷകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാൾ ബിഹാറിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ അഭിഭാഷകൻ ബി. മഞ്ജുനാഥിനെ (43) വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ ഒരാളെ ബിഹാറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പവൻ കുമാർ ദുബെയുടെ കൂട്ടാളി അമിത് കുമാർ ദുബെയെയാണ് അന്വേഷണസംഘം പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് വൈറ്റ്ഫീൽഡ് പോലീസ് പിടികൂടിയത്

വൈറ്റ്ഫീൽഡ് മേഖലയിൽ അഭിഭാഷകനായ മഞ്ജുനാഥിന് നേരെ നടന്ന ആക്രമണം നഗരത്തിൽ വലിയ ചർച്ചയായിരുന്നു. 2026 ഒക്ടോബർ 18-ന് രാത്രി 11.30-ഓടെ വൈറ്റ്ഫീൽഡിലെ പട്ടന്തൂർ അഗ്രഹാരയിലുള്ള മഞ്ജുനാഥിന്റെ വീടിന് മുന്നിലാണ് സംഭവം നടന്നത്.

മഞ്ജുനാഥിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകക്കാരായിരുന്ന രണ്ട് ബീഹാർ സ്വദേശികളുമായി വാടക കുടിശ്ശികയെച്ചൊല്ലി സംഭവത്തിന് ഒരു മണിക്കൂർ മുൻപ് തർക്കമുണ്ടായിരുന്നു. പിന്നീട് ബൈക്കിൽ തിരിച്ചെത്തിയ പ്രതികൾ വാടക നൽകാനാണെന്ന് പറഞ്ഞ് മഞ്ജുനാഥിനെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഒരാൾ പണം എണ്ണാനായി നൽകിയ തക്കത്തിന് മറ്റേയാൾ നാടൻ തോക്ക് ഉപയോഗിച്ച് മഞ്ജുനാഥിന്റെ നെറ്റിയിലും നെഞ്ചിലും വെടിയുതിർക്കുകയായിരുന്നു. ബീഹാർ സ്വദേശികളും ബെംഗളൂരുവിൽ ഡെലിവറി ബോയ്‌സ് ആയി ജോലി ചെയ്തിരുന്നവരുമായ പവൻ കുമാർ ദുബെ,അമിത് കുമാർ ദുബെ എന്നിവരാണ് കേസിലെ പ്രതികൾ. 

തമിഴ്‌നാട്, തെലങ്കാന, ഡൽഹി, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ എട്ട് പ്രത്യേക പോലീസ് സംഘങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം അമിത് കുമാർ ദുബെയെ ബീഹാറിലെ ബക്‌സ ഗ്രാമത്തിൽ നിന്ന് പിടികൂടിയത്. ട്രാൻസിറ്റ് വാറന്റ് നേടിയ പോലീസ് ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയാണ്

കേസിലെ മുഖ്യപ്രതി പവൻ കുമാർ ദുബെ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ അമിത് കുമാർ ദുബെയെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികൾ തമ്മിലുള്ള ബന്ധം, രക്ഷപ്പെടാൻ സഹായിച്ചവരുടെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, പ്രതികൾക്ക് ലഭിച്ച സഹായം, ഇത് കേവലം വാടക തർക്കമാണോ അതോ ക്വട്ടേഷൻ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.
SUMMARY: Lawyer murdered in Bengaluru; one of the accused arrested in Bihar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈക്രോസോഫ്റ്റ് തകരാര്‍: ഡല്‍ഹിയില്‍ നിന്നുള്ള 3 വിമാനങ്ങള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്

ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും...

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; അന്വേഷണത്തിന് നിര്‍ദേശം

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട്...

മെട്രോ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ പിങ്ക്...

മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

Related Articles

Popular Categories