ഡൽഹി: ട്രെയിൻ യാത്രകളിലെ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ. രാജ്യത്തെ റെയില്‍ ശൃംഖലയുടെ പ്രധാന ഭാഗമായിരുന്ന ഈ സംവിധാനത്തില്‍, യാത്രക്കാരില്‍ നിന്ന് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നുണ്ടെങ്കിലും രണ്ട് യാത്രക്കാർക്കായി ഒരു ബെർത്ത് മാത്രമാണ് നിലവില്‍ അനുവദിക്കുന്നത്.
യാത്രക്കാരുടെ സൗകര്യവും നിലവിലെ ടിക്കറ്റ് നിരക്ക് ഘടനയിലെ നീതിയുക്തതയും സംബന്ധിച്ച് ഉയരുന്ന ചർച്ചകള്‍ക്കിടയിലാണ് ഈ നീക്കം. യാത്രക്കാർക്ക് ഉറങ്ങാനായി പൂർണമായ ബെർത്ത് ലഭിക്കാത്ത സാഹചര്യത്തില്‍ മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നത് ഉചിതമാണോ എന്ന് പുനഃപരിശോധിച്ചുവരികയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടിക്കറ്റ് റിസർവേഷൻ രീതികള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെയും യാത്രക്കാരുടെ സേവന നിലവാരം സംബന്ധിച്ച ദീർഘകാല പരാതികള്‍ക്ക് പരിഹാരം കാണുന്നതിന്‍റെയും ഭാഗമായാണ് ഇത്.
SUMMARY: An end to the woes of train passengers; Indian Railways set to scrap the RAC system















