തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവ-സുയാത്ര മിഷൻ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ മമ്മൂട്ടിയെത്തും.
പദ്ധതി നടപ്പിലാക്കുക 5 അടിസ്ഥാന ലക്ഷ്യങ്ങള്‍ മുൻനിർത്തി. റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. മിഷന്റെ പ്രവർത്തനങ്ങള്‍ പ്രധാനമായും അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.
SUMMARY: ‘Jeeva Suyathra Mission’ launched to reduce road accidents; Chief Minister to perform state-level inauguration on the 15th.















