തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ നിന്നും 146 പവന് തിരുവനന്തപുരം വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ സ്വർണം കണ്ടെടുത്തത്. കേസിലെ പ്രതിയായ അനൂപാണ് സ്വർണം ഇവിടെ കുഴിച്ചിട്ടതെന്നാണ് വിവരം.
കേസിൽ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജ്വല്ലറി ഉടമയായ നന്ദകുമാറിനോടുള്ള പകയാണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലൂടെ തെളിഞ്ഞത്. പ്രതികൾ നൽകിയ മൊഴികളിൽ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്ന സാഹചര്യമുണ്ടായത്. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച.
SUMMARY: Breakthrough in the Chala gold robbery case; 146 sovereigns of gold discovered buried underground.
















