ബെംഗളൂരു: കേരള എഞ്ചിനിയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തിനെതിരായ കൺവെൻഷനായ യുഎൻസ സിഡിയുടെ ജി20 ആഗോള ഭൂമി സംരക്ഷണ സംരംഭത്തിന്റെ മുൻ ഡയറക്ടറും അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. മുരളി തുമ്മാരുകുടിയെ ചടങ്ങിൽ ആദരിച്ചു.
കെഇഎ പ്രസിഡന്റ് അർജുൻ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷനോജ് പൊതുവാൾ സ്വാഗതം പറഞ്ഞു. ഡോ. മുരളി തുമ്മാരുകുടി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം പ്രകാശ് ബാരെ, കെഇഎ അംഗവും ആരറ്റ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ടോണി വിൻസെന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രഷറർ വരുൺ നന്ദി പറഞ്ഞു.
യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും പ്രയോജനകരമായ” കരിയർ കണക്ട് പരിപാടിയുടെ ഭാഗമായി “AI Revolution: Transforming Careers, Businesses & Opportunities” എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും സംഘടിപ്പിച്ചു. പ്രമുഖ ഐ.ടി. വിദഗ്ധരും സംരംഭകരും പങ്കെടുത്ത ചർച്ചയിൽ ബെംഗളൂരുവിലെ വിവിധ എഞ്ചിനിയറിംഗ് കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഫാഷൻ ഷോ, സദ്യ, രാജേഷ് കടന്തറയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ടി.വിയിലൂടെ ശ്രദ്ധേയരായ കലാകാരന്മാർ അവതരിപ്പിച്ച മെഗാ ടാലന്റ് ഷോ, ജയദീപ് വാര്യരുടെ സംഗീതസന്ധ്യ എന്നിവ ഉണ്ടായിരുന്നു.
















