തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. ഏറെനാളുകള്‍ക്കൊടുവില്‍ ഇന്നാണ് പവൻ വില ഒരു ലക്ഷത്തില്‍ നിന്ന് കുറഞ്ഞത്. ഇന്നലെ പവന് 1,00,320 രൂപയായിരുന്നു. കേരളത്തില്‍ സ്വർണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് കേരളത്തില്‍ ആദ്യമായി സ്വർണവില ഒരുലക്ഷം കടന്നത്. ഒരുലക്ഷം കടന്നശേഷം പടിപടിയായി ഉയർന്ന് 1,31,000 വരെ സ്വർണവില എത്തിയതാണ്. ഇന്നലെ ഗ്രാമിന് 75 രൂപയാണ് കുറഞ്ഞതെങ്കില്‍ ഇന്ന് ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 560 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്.
SUMMARY: Gold rate is decreased















