ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന കേരളസമാജം കർണാടക നോർത്ത് ഡിവിഷൻ്റെ ക്രിസ്മസ്-പുതുവത്സരാഘോഷത്തിൻ്റെ പോസ്റ്റർ എസ്. ആർ. വിശ്വനാഥ് എം.എൽ.എ.യും സമാജം പ്രസിഡന്റ് എസ്. കെ. പിള്ളയും ചേർന്ന് പ്രകാശനം ചെയ്തു.
സെക്രട്ടറി നടരാജൻ, രാജേഷ് വർമ്മ, വി.എസ്. ജോഷി, ശ്യാംകുമാർ, രാഹുൽ, നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ, വൈസ് ചെയർമാൻ കെ.കെ. സന്തോഷ് കുമാർ, കൺവീനർ സുമോദ്, ജോയിന്റ് കൺവീനർമാരായ എഡ്വേർഡ്, കാർത്തിക് എന്നിവർ പങ്കെടുത്തു.
SUMMARY: Unveiling of the Christmas-New Year Celebration Poster















