തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം തെളിഞ്ഞു. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില്‍ ഒരാള്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉള്‍പ്പടെയുള്ളവരാണ് പ്രതികള്‍. സിപിഐഎം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്.
രഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമായിരുന്നു രഞ്ജിത്തിന്റെ ജീവനെടുക്കാൻ കാരണം. 2008 ഒക്ടബോർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ കോട്ടമുകളിലെ തൻ്റെ ബേക്കറിയില്‍ രഞ്ജിത്ത് നില്‍ക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.
ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു. നിരവധി കൊലക്കേസുകളില്‍ പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാറാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതി പാല്‍കുളങ്ങര സ്വദേശി നാരായണൻ കുട്ടിയെ ഇത് വരെ പിടികൂടിയിട്ടില്ല. കേസില്‍ നാളെ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കും.
SUMMARY: Mannanthala Ranjith Murder Case: Court Finds All Accused Guilty















