തിരുവനന്തപുരം: ബി.ജെ.പി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാർട്ടി വിടാനൊരുങ്ങുന്നു. നാളെ ഔദ്യോഗികമായി ബി.ജെ.പി വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബി.ജെ.പി വിടുന്ന പത്മജ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ തിരികെ പോകുമെന്ന ശക്തമായ സൂചനകളുമുണ്ട്. ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പാർട്ടി വിടാനുള്ള നിർണ്ണായക തീരുമാനത്തിലേക്ക് പത്മജ എത്തിയത്.
പാർട്ടിയില്‍ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളില്‍ നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. 2024 മാർച്ചിലായിരുന്നു കോണ്‍ഗ്രസിലെ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് താൻ മത്സരിച്ചതെന്ന് പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടാലും ഉന്നത പദവികളില്‍ ഏതെങ്കിലുമൊന്ന് നല്‍കുമെന്നായിരുന്നു അന്ന് ബി.ജെ.പി നേതൃത്വം നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍, പ്രതീക്ഷിച്ച പദവികളൊന്നും തന്നെ നല്‍കാതെ നേതൃത്വം അവഗണിച്ചതോടെയാണ് പത്മജ പാർട്ടി വിടാൻ തീരുമാനിച്ചത്.
SUMMARY: Reports suggest Padmaja Venugopal is returning to the Congress, following neglect within the BJP















