ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന് പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഭാരവാഹികൾ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നൽകി. മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സംഘത്തിന് ഉറപ്പുനൽകി. സമാജം പ്രസിഡന്റ് ആർ. മുരളീധർ, വൈസ് പ്രസിഡന്റ് മാത്തുകുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, കൺവീനർ എം. അശോക് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയാണ് നിവേദനം നൽകിയത്.
SUMMARY: Malayalam Mission should solve the problems of study centers; Kerala Samajam Bengaluru North West submitted a petition to the Minister
















