ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ
എംഎംഎ ചാരിറ്റി ഹോം നാലാംഘട്ടത്തിന്റെ ഭാഗമായി നീലസാന്ദ്രയിൽ പണി പൂർത്തീകരിച്ച 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരി രണ്ടാം വാരം നടത്താൻ പ്രസിഡണ്ട് ഡോ. എൻ. എ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം.എം. എ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു
സർവ്വേ ടീമിന്ന് ലഭിച്ച അപേക്ഷകളിൽ കൃത്യമായി സർവ്വെ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ടുകൾ സ്ക്രീനിംഗ് കമ്മറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാൺ സ്ക്രീനിംഗ് കമ്മിറ്റി ഉടനെ ഇത് പരിശോദിച്ച് ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കും. സമൂഹത്തിൽ പരസഹായമില്ലാതെ ഒറ്റപ്പെട്ടവർക്കാണ് മുൻഗണന നൽകുന്നത്.നിർമ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിൻ്റെ പുതിയ ബ്ലോക്ക് ഉടൻ പണി പൂർത്തിയാക്കി പ്രവർതനം ആരംഭിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു. അടുത്ത അദ്ധ്യായന വർഷം ഡിഗ്രി കോളോജ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കുന്നതിന്നായി പി ഉസ്മാൻ അഡ്വക്കറ്റ് ചെയർമാനായി സബ് കമ്മിറ്റിക്ക് രൂപം നൽകി
ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡന്റ് അഡ്വ. ശക്കീൽ അബ്ദു റഹ്മാൻ-വൈസ് ചെയർമ്മാൻ , പി എം ലത്തീഫ് ഹാജി കോർഡിനേറ്റർ , മുഹമ്മദ് തൻവീർ , കെ സി ഖാദർ,ആസിഫ് ഇഖ്ബാൽ, മുഹമ്മദ് മൗലവി , ഈസ്സ ടി ടി കെ, എം സി ഹനീഫ് എന്നിവരെ മെംബർമ്മാരായും സബ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. സുബൈർ കായക്കോടി, ശംസുദ്ദീൻ കൂടാളി, ബശീർ എ ബി, കെ. മൊയ്തീൻ, മൂസ്സ വൈകിംഗ്, ശബീർ ടി സി, കബീർ എ കെ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: MMA Charity Home key handover in January
















