തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രദർശനത്തിനും ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനുമായി നവംബർ 27,28 തീയതികളിലാണ് മുർമു കേരളത്തിലെത്തുക. നവംബർ 27-ന് ഉച്ചകഴിഞ്ഞ് 3.10-ഓടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളെ ഹെലിപാഡില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി, 3.30-നും 4.00-നും ഇടയില്‍ ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. ശേഷം കണ്ണൂരിലേക്ക് തിരിക്കും.
സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഭക്തർക്ക് താല്‍ക്കാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 28-ന് ഏഴിമല ഇന്ത്യൻ നേവല്‍ അക്കാദമിയിലെ ഓട്ടം ടേം 2026 പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി മുഖ്യാതിഥിയായും റിവ്യൂവിംഗ് ഓഫീസറായും പങ്കെടുക്കും. പരിശീലനം പൂർത്തിയാക്കി നാവികസേനയില്‍ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും.
SUMMARY: President Droupadi Murmu to visit Kerala
















