സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം പരിശീലകൻ മരിച്ചു. പ്രഗതിനഗർ സ്വദേശി ശ്യാം എലിസ് (32) ആണ് മരിച്ചത്. മടിവാളയിലെ ടീച്ചേഴ്‌സ് കോളനിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. അപകടത്തിനുശേഷം കാർ നിർത്താതെ കടന്നുകളഞ്ഞ ഡ്രൈവറെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

കോരമംഗലയിലെ ജിമ്മിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ശ്യാം ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ടീച്ചേഴ്‌സ് കോളനിക്ക് സമീപം ബെംഗളൂരു ജലവിതരണ ബോർഡ് പ്രവൃത്തികളുടെ ഭാഗമായി റോഡിൽ കല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞിരുന്നു. ഇതിലൂടെ കടന്നുപോകുന്നതിനിടെ സ്കൂട്ടർ നിർത്തി അതിനരികിൽ നിൽക്കുകയായിരുന്ന ശ്യാമിനെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ശ്യാം സർവീസ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വഴിയാത്രക്കാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ശ്യാമിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള ട്രാഫിക് പോലീസ് കേസെടുത്തു. അപകടസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നിർമാതാവിനെയോ മോഡലിനെയോ തിരിച്ചറിയാൻ കഴിയുന്ന വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. വാഹനം കണ്ടെത്താനും ഡ്രൈവറെ പിടികൂടാനുമുള്ള ശ്രമം തുടരുകയാണ്.
SUMMARY: Gym trainer dies after car hits scooter on Silk Board Outer Ring Road

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും  

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ 127-ലേറെ പ്രദേശങ്ങളിൽ...

അറിവും ആഘോഷവുമായി മലയാളം മിഷൻ പഠനോത്സവം; പരീക്ഷയെഴുതി 355 വിദ്യാർഥികൾ

ബെംഗളൂരു: പരീക്ഷാപ്പേടിയും മാനസികസമ്മർദവുമില്ലാതെ, ആടിയും പാടിയും കളിചിരികളോടെ മലയാളം മിഷൻ കർണാടക...

ചിക്ക്പേട്ടയിലെ അക്കിപേട്ടെ മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല, കടകൾക്ക് നാശനഷ്ടം

ബെംഗളൂരു : ബെംഗളൂരുവിലെ ചിക്ക്പേട്ട മേഖലയിലുള്ള അക്കിപേട്ടെ മാർക്കറ്റിൽ ഞായറാഴ്ച ഉച്ചയോടെ...

‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു’; ‘ബിസ്‌ലേരി’ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റി

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്‌ലേരി ഇന്റര്‍നാഷണല്‍...

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ; ഉത്തരവ് ഇറക്കി ശബരിമല എഡിഎം

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും...

Related Articles

Popular Categories