പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താം. എന്നാൽ, ഇതിനകം പിന്നിട്ട 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണത്തിന്റെ പേരിൽ വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരുന്നത്.

ഓഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.  സസ്പെൻഷൻ കഴിഞ്ഞ് 84 ദിവസവും നിരാഹാര സമരം 22 ദിവസവും പിന്നിടുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധി വരുന്നത്. അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. അച്ചടക്ക സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവകലാശാല എടുത്ത തീരുമാനവും ഹൈക്കോടതി റദ്ദാക്കി.

ഉത്തരവിന് പിന്നാലെ വിദ്യാർഥികൾ നിരാഹാരസമരം അവസാനിപ്പിച്ചു.. കോടതി വിധിക്കു ശേഷം ക്യാമ്പസ്സില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ കൂറ്റന്‍ ആഹ്ലാദ പ്രകടനം നടന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യയനം തുടരാമെന്നും പ്രത്യേക പരീക്ഷ നടത്തണമെന്നുള്ള വിധി വൈസ് ചന്‍സലര്‍ സിസ തോമസിനും വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും കനത്ത തിരിച്ചടിയാണെന്നു സമര സമിതി ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ തോറ്റുപോയാലും സംഘികള്‍ക്കു മുന്നില്‍ തോല്‍ക്കില്ലെന്ന് എസ് എഫ് ഐ നേതാക്കള്‍ പ്രതികരിച്ചു.

SUMMARY: Special examination to be held; students’ suspension at Kalady revoked.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

Related Articles

Popular Categories