ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഇടംപിടിച്ചിരുന്നതായി ഡല്‍ഹി പോലീസ് പ്രത്യേക കോടതിയെ അറിയിച്ചു. 1983 ഏപ്രില്‍ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും, എന്നാല്‍ 1980-ലെയും 1983-ലെയും വോട്ടർ പട്ടികകളില്‍ അവരുടെ പേര് ഉള്‍പ്പെട്ടിരുന്നതായും പോലീസ് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

റൗസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുൻപാകെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിനോദ് ജോഷി ഇക്കാര്യം അറിയിച്ചത്. വികാസ് ത്രിപാഠി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർ പട്ടികയില്‍ പേര് ചേർത്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജില്ലാ മജിസ്‌ട്രേറ്റും ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

നാല്‍പ്പതാം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ നവംബർ 25-ന് നല്‍കിയ മറുപടിയിലും 1980, 1983 വർഷങ്ങളിലെ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കോടതിയെ ബോധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറിനേഴ്സ് ഡിവിഷനില്‍ നിന്നുള്ള പൗരത്വ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രകാരം 1983 ഏപ്രില്‍ 30-നാണ് അവർക്ക് പൗരത്വം അനുവദിച്ചത്.

അതേസമയം, വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ റെക്കോർഡ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥന് രണ്ട് തവണ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ബാക്കിയുള്ള രേഖകള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ കേസില്‍ കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കാൻ കഴിയൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

SUMMARY: Sonia Gandhi’s name was on the electoral roll even before she obtained Indian citizenship, says Delhi Police

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം; ഏഴാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥിയുടെ മർദനത്തിൽ ഗുരുതര പരുക്ക്

കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍...

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. ഷഹ്ദാര...

ജാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടികളടക്കം 13 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഢില്‍ വാഹനാപകടത്തില്‍ തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. റാഞ്ചി-പട്‌ന ദേശീയപാതയില്‍ പൈങ്കിയിലായിരുന്നു...

Related Articles

Popular Categories