മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവറെ വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജോര്‍ജുകുട്ടി (34) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മടക്കത്താനത്ത് വെച്ചാണ് സംഭവം നടന്നത്. പാലായില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവിങ്ങില്‍ യാത്രക്കാര്‍ക്ക് നേരത്തെ തന്നെ അസ്വാഭാവികത തോന്നിയിരുന്നു.

തൊടുപുഴ പിന്നിട്ടതോടെ അപകടസാധ്യത മനസ്സിലാക്കിയ യാത്രക്കാര്‍ മടക്കത്താനത്ത് വെച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. ബസ് തടഞ്ഞതില്‍ പ്രകോപിതനായ ഡ്രൈവര്‍ പുറത്തിറങ്ങി ഷര്‍ട്ട് ഊരിയെറിഞ്ഞ് റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും, ചോദ്യം ചെയ്ത നാട്ടുകാരോട് അസഭ്യം പറയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാഴക്കുളം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് മറ്റ് വാഹനങ്ങളില്‍ യാത്ര തുടരാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.

SUMMARY: KSRTC Super Fast driver arrested for driving bus while under the influence of alcohol

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം; ഏഴാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥിയുടെ മർദനത്തിൽ ഗുരുതര പരുക്ക്

കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍...

Related Articles

Popular Categories