മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി

മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇ.ഡിയുടെ അപ്പീലിൽ കോടതിയുടെ അടിയന്തര ഇടപെടലില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കൂവെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി.

തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിനു ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കേണ്ട അടിയന്തര സാഹചര്യമെന്തെന്ന് കോടതി ചോദ്യമുന്നയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയാനാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു.

ശ്വാസം വിടാൻ ഉള്ള സമയം പോലും നൽകാതെ ഇ.ഡി തുടർച്ചയായി സമൻസുകൾ അയക്കുന്നുവെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു.പത്ത് ദിവസമല്ലേ തിരഞ്ഞെടുപ്പിനുള്ളു എന്താണ് ഇത്ര തിരക്കെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു. സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

The post മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക്...

Related Articles

Popular Categories