യൂട്യൂബർ ആംഗ്രി റാന്റ്മാൻ അന്തരിച്ചു

യൂട്യൂബർ ആംഗ്രി റാന്റ്മാൻ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ യുവ കണ്ടന്റ്-ക്രിയേറ്റർ ആയിരുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അഭ്രദീപ് കൈകാര്യം ചെയ്തിരുന്നത്. കൂടുതലും ഫുട്‌ബോളുമായി ബന്ധപ്പെട്ട വീഡിയോകളായിരുന്നു.

4.81 ലക്ഷം ഫോളോവേഴ്‌സാണ് ചാനലിനുള്ളത്. മാർച്ച് 8നായിരുന്നു അവസാനമായി വീഡിയോ പങ്കുവച്ചത്. ഹൃദയ ശസ്ത്രക്രിയ പൂർത്തിയായ ശേഷം ഐസിയുവിൽ തുടർന്ന അഭ്രദീപിന്റെ ആരോഗ്യനില രണ്ട് ദിവസം മുമ്പ് വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. സമൂഹ മാധ്യമങ്ങൾ വഴി നിരവധി പേർ അഭ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

The post യൂട്യൂബർ ആംഗ്രി റാന്റ്മാൻ അന്തരിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here