വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയിൽ ഇന്ന് കോടതി വിധി

കൊച്ചി: സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ കോഴ വാങ്ങിയെന്ന പി വി അന്‍വറിന്‍റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹർജിയിലാണ് കോടതി നടപടി. കേസെടുക്കുന്നതിൽ സർക്കാർ മറുപടി വരാത്തതിനെ തുടർന്നാണ് വിധി പറയാൻ ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നത്തോടെ മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം.

നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായ പി വി അന്‍വറിന്‍റെ ആരോപണം. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആയിരുന്നു പി വി അൻവറിന്റെ ആരോപണം. കോടികളുടെ അഴിമതിയാണ് സതീശൻ നടത്തിയതെന്നും അൻവർ പറഞ്ഞിരുന്നു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമാണ് പി വി അൻവറിന്റെ ആരോപണത്തിൽ പറയുന്നത്.

അതേസമയം നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു.

The post വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയിൽ ഇന്ന് കോടതി വിധി appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

Related Articles

Popular Categories