കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലെ പ്ലസന്റണിലുണ്ടായ കാറപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് നിഗമനം. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here