സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്നെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു

സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോള്‍ (25 )ആണ് മരിച്ചത്. പെരുമ്പാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാർ പുഴയില്‍ ജോമോള്‍ അടക്കമുള്ളവർ കുളിക്കാനിറങ്ങിയത്.

പുഴയില്‍ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ജോമോളെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here