പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. പട്ടാമ്പി സ്വദേശിയായ യുവതിയുടെ ആണ്‍സുഹൃത്തിനെ ഒഴിവാക്കാനാണ് ക്വട്ടേഷന്‍ നല്‍കിയത്. കേസില്‍ പട്ടാമ്പി സ്വദേശിയായ പനങ്ങാട്ട്‌തൊടി സഫാന(19), സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശികയായ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25) പറവണ്ണ സ്വദേശികളായ ഇര്‍ഷാദ് (28), അസറുദ്ദീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ കാണാനായി തിരൂരില്‍ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചത്. സുഹൃത്തിന്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മർദിച്ചശേഷം താഴെപ്പാലം പുഴയോരത്ത് റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യുവാവ് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് മുമ്പ് ജയിലിലായിരുന്നു. ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതികളാണ്. തിരൂർ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
SUMMARY: Contract given to get rid of boyfriend; woman and friends arrested















