അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അധ്യയന വര്‍ഷാവസാന ദിനത്തില്‍ ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുന്നതും പതിവാകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here