ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. ആഘോഷങ്ങള്‍ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.സോണ്‍ ചെയര്‍മാന്‍ സജി പുലിക്കോട്ടില്‍ അധ്യക്ഷത വഹിക്കും.
കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജ് , പി സി മോഹന്‍ എംപി , ബി എ ബസവരാജ് എം എല്‍ എ കേരള സമാജം പ്രസിഡന്റ് ഹനീഫ്, ജനറല്‍ സെക്രട്ടറി റെജികുമാര്‍ മറ്റു കേരള സമാജം നേതാക്കള്‍ കേരള കര്‍ണാടക സംസ്ഥാനങ്ങളിലെ മറ്റു രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സമാജം അംഗങ്ങളുടെ കലാപരിപാടികള്‍, ഓണസദ്യ, പുലികളി, ചെണ്ടമേളം, ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് സോണ്‍ കണ്‍വീനര്‍ കെ എന്‍ രാജീവന്‍ ഓണാഘോഷ കണ്‍വീനര്‍ സുമോജ് മാത്യു എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് +91 99862 61530, +91 99868 94664.
SUMMARY:Kerala Samajam East Zone Onam Celebrations on the 4th
















