തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ അപകടം. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ കെട്ടിയിരുന്ന മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയതിനെ തുടർന്ന് പത്തോളം വിദ്യാർഥികൾക്ക് പരുക്കേറ്റെന്നാണ് വിവരം. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
കാറ്റിന്റെ ശക്തിയിൽ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ ഇളകി പറന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ വിദ്യാർഥികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
സ്കൂൾ കായികമേളയുടെ ഭാഗമായി നീന്തൽ, പവർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് തൃശൂരിൽ നടക്കുന്നത്. കനത്ത മഴയും കാറ്റും തുടരുന്നതിനിടെയാണ് മത്സരവേദിയിൽ അപകടമുണ്ടായത്.
SUMMARY: Strong winds and rain; accident at the school sports meet venue in Thrissur; around ten students injured.
















