കോണ്‍ഗ്രസിനെതിരായ വിഡിയോ; ബിജെപി അധ്യക്ഷന്‍ നദ്ദയ്‌ക്കെതിരെ കേസെടുത്തു

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. കർണാടക ബിജെപിയുടെ സമൂഹമാധ്യമങ്ങളിലെ പേജിൽ പങ്കുവെച്ച വീഡിയോ വർഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസ്.

പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത് മൽവിയ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പാർട്ടി പങ്കുവെച്ച വിഡിയോയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങൾക്ക് വലിയ രീതിയിൽ ഫണ്ട് നൽകുന്നതായി കാണിക്കുന്നുണ്ട്. ശനിയാഴ്ചയാണ് 17-സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്.

രാഹുൽ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് വീഡിയോയിലുള്ളത്. അവർ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടിൽ നിക്ഷേപിക്കുന്നതായാണ് കാണിക്കുന്നത്. പക്ഷിക്കൂട്ടിൽ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുൽ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ടുകൾ നൽകുന്നു. മറ്റുള്ള പക്ഷികൾ അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് അത് നൽകുന്നില്ല.

സംസ്ഥാന കോൺഗ്രസ് ലീഗൽ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നേരത്തേ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും കോൺഗ്രസ് പരാതി നൽകിയിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ...

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വധിച്ചു

ചണ്ഡിഗഡ്: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി...

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; എം.എ. ബേബിയും എ.എ. റഹീമും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

ഡൽഹി: മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

‘140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദുബായ്‌ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ...

Related Articles

Popular Categories