കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ 152 മരങ്ങൾ കടപുഴകി വീണു. ആർടി നഗർ, യെലഹങ്ക, സുബ്രഹ്മണ്യ നഗർ, വിദ്യാരണ്യപുര, ശാരദ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മരം കടപുഴകിയത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി.

ആർആർ നഗറിൽ 70 മരങ്ങൾ കടപുഴകിയതോടെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. എന്നാൽ 40 സ്ഥലങ്ങളിൽ മാത്രമേ ബിബിഎംപി സമയോചിതമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചുള്ളൂവെന്ന് പ്രദേശവാസികൾ പരാതി ഉന്നയിച്ചു.

ഗതാഗതം തടസപ്പെട്ടതും, മരം പൊട്ടിവീണതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 28 പ്രത്യേക ടീമുകളെ വിന്യസിച്ചതായി ബിബിഎംപി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിഎൽജി സ്വാമി പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിച്ച മഴയിൽ നാഗവാര, വീരന്നപാളയ, ജയമഹൽ, ഹെബ്ബാൾ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം രണ്ട് മണിക്കൂറിലധികം വൈകി.

നഗരത്തിൽ 18 മില്ലിമീറ്റർ മഴയും എച്ച്എഎൽ പ്രദേശത്ത് 5.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ഗിരിനഗറിൽ കെഇബി ജംഗ്ഷനു സമീപം രാത്രി 7.10ഓടെ 10 അടിയോളമുള്ള ഭിത്തി ഇടിഞ്ഞുവീണു. എന്നാൽ ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന വഴിയോരക്കച്ചവടക്കാരെ ബിബിഎംപി ഒഴിപ്പിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു  

കോട്ടയം: എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടാണ്  തീപ്പിടിത്തമുണ്ടായത്. ഫാക്ടറി...

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം; ഹാൻഡ് ബ്രേക്ക് മാറി വാഹനം ഉരുണ്ടു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അ​മ്പൂ​രി: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ട്ടാ​ക്ക​ട കൊ​റ്റം​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല...

പാട്ടുജംഗ്ഷൻ കൂട്ടായ്മ സംഗീത സന്ധ്യ 12 ന്

ബെംഗളൂരു: പാട്ടുജംഗ്ഷൻ കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ജൂലായ്‌ 12 ന് വൈകിട്ട് 5...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

Related Articles

Popular Categories