ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി വിപുലീകരിച്ചു.
പുതിയ ഭാരവാഹികള്‍ :
പ്രസിഡന്റ്: കവിരാജ് പാടം, വൈസ് പ്രസിഡന്റ്: ബിനു. ഒ, സെക്രട്ടറി: രമേശ് സി നായർ, ജോയിന്റ് സെക്രട്ടറി, സജി ഷണ്മുഖൻ, ട്രഷറർ: മഞ്ചു കൊച്ചുമോൻ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: പി കെ ശശീന്ദ്ര വർമ്മ, വൈസ് ചെയർമാൻ: ഷാജി അക്കിത്തടം.
പ്രവർത്തക സമിതി അംഗങ്ങൾ: അഖിൽ വി, ഹരീഷ് വി വി, ബാബുരാജ്, കരുവാറ്റ അനിൽകുമാർ, വി കെ വിജയൻ, ധന്യ ദീപക്, ഷൈജു ചെറുവത്തൂർ, ജയചന്ദ്രൻ നമ്പ്യാർ, ശ്രീമണി നായർ, ശ്രീപ്രിയ ജീവൻ. രക്ഷാധികാരികളായി ജീവൻ കെ രാജ്, ഡോക്ടർ സുധീപ് എന്നിവരെയും തിരഞ്ഞെടുത്തു,
ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ തീറ്റ മത്സരത്തിൽ ഒന്നാം സമ്മാനം വിജേഷ് ബാലകൃഷ്ണൻ, രണ്ടാം സമ്മാനം ബിനു. ഒ, മൂന്നാം സമ്മാനം രമേശ് സി നായർ എന്നിവർക്കും വിവിധ കായിക വിനോദ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ഒ ബിനു നന്ദി പറഞ്ഞു.
തിയേറ്റർ കലാകാരെ തിരഞ്ഞെടുക്കാനായി മികച്ച തിയേറ്റർ സംവിധായകരുടെ സാന്നിധ്യത്തില്‍ ആക്ടിങ് വർക്ക് ഷോപ്പുകൾ, ലൈവ് ഗാനമേളക്ക് പാടുവാൻ ബെംഗളൂരുവിലെ മലയാളികൾക്ക് അവസരം ഒരുക്കൽ, ഡ്രോയിങ് കൂടാതെ സ്‌കൾപ്പ്ച്ചർ ആർട്ടിസ്റ്റുകളുടെ സേവനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം, ഇൻസ്‌ട്രുമെന്റൽ പഠിപ്പിക്കുക, മ്യൂസിക് വർക്ക് ഷോപ്പുകൾ എന്നിവ വരും ദിവസങ്ങളിൽ നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശശീന്ദ്ര വർമ്മ അറിയിച്ചു.
















