സുപ്രീം കോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റായി കപില്‍ സിബല്‍

മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിനെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. കപില്‍ സിബലിന് 1066 വോട്ടുകള്‍ ലഭിച്ചു. മുതിർന്ന അഭിഭാഷകനായ പ്രദീപ് റായ് 689 വോട്ടുകള്‍ നേടി രണ്ടാമതെത്തി. നിലവിലെ പ്രസിഡന്റ് ആദിഷ് സി ആഗർവാലയ്ക്ക് 296 വോട്ടുകളാണ് ലഭിച്ചത്.

നാലാം തവണയാണ് കപില്‍ സിബല്‍ സുപ്രീം കോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 23 വർഷം മുമ്പ് 2001ലായിരുന്നു അവസാനമായി കപില്‍ സിബല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1995 -96ലും 1997-98ലും കപില്‍ സിബല്‍ സുപ്രീം കോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here