ശക്തമായ മഴയ്ക്ക് സാധ്യത; അപകടാവസ്ഥയിലായ മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ മരം കടപുഴകി വീണാൽ ഉടൻ അറിയിക്കണമെന്ന് നിർദേശം നൽജി ബിബിഎംപി. പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള ഫോണ്‍ നമ്പറും ബിബിഎംപി പുറത്തുവിട്ടു.

ബെംഗളൂരു (ഈസ്റ്റ്, വെസ്റ്റ്, സൗത്ത്), ബൊമ്മനഹള്ളി, ദാസറഹള്ളി, ആര്‍ആര്‍ നഗര്‍, മഹാദേവപുര, യെലഹങ്ക എന്നിവിടങ്ങളിലെ അപകടകരമായ മരങ്ങളെക്കുറിച്ച് അറിയിക്കാന്‍ ബിബിഎംപി നഗരവാസികളോട് ആവശ്യപ്പെട്ടു.

മഴയ്ക്ക് ശേഷമുള്ള അപകടങ്ങളെ നേരിടാന്‍ പൊതുജന സഹകരണവും ബിബിഎംപി തേടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ബെംഗളൂരുവില്‍ 200-ല്‍ അധികം മരങ്ങള്‍ കടപുഴകി വീണിരുന്നു. ഇത് റോഡരികിൽ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തുകയും ഗതാഗത തടസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതിനിടെ കനത്ത മഴ കാരണം ഇന്നും നാളെയും ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നഗരത്തിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 30, 22 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍, വെള്ളക്കെട്ടും ഗതാഗത പ്രശ്നങ്ങളും പരിഹരിക്കാന്‍ തയ്യാറെടുപ്പ് നടത്തിയതായി അധികൃതർ പറഞ്ഞു. ബിബിഎംപിയും ബെംഗളൂരു ട്രാഫിക് പോലീസും നഗരത്തില്‍ മഴക്കാലത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു....

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

Related Articles

Popular Categories