രാജ്യം ആർക്കൊപ്പമെന്ന് ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍

ന്യൂഡല്‍ഹി: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസി ടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ 28 ലോക്സഭ മണ്ഡലങ്ങളില്‍ രണ്ടുഘട്ടമായി പൂർത്തിയായ തിരഞ്ഞെടുപ്പിന്റെ ഫലത്തിനായാണ് കാത്തിരിക്കുന്നത്. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും വടക്കൻ കർണാടക ജില്ലകളിലെ മറ്റ് 14 മണ്ഡലങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 7നുമാണ് നടന്നത്. ഓരോ ലോക്സഭാ മണ്ഡലത്തിനും ഓരോ വോട്ടെണ്ണൽ കേന്ദ്രം വീതം അനുവദിച്ചിട്ടുണ്ട്.  എല്ലായിടത്തും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരുൾപ്പെടെ 13,173 കൗണ്ടിംഗ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു.

ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്ന മൗണ്ട് കാർമൽ കോളേജ്, എസ്എസ്എംആർവി കോളേജ്, സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ, വിത്തൽ മല്യ റോഡ് എന്നിവിടങ്ങളിലായി 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരു സിറ്റി പോലീസ് യൂണിറ്റ് 1,524 ഓഫീസർമാരെയും 13 സായുധ സേന ഉദ്യോഗസ്ഥരെയും, നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ നാനൂറിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ചൊവ്വാഴ്ച നഗരത്തിൽ വിന്യസിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി നഗരത്തിലെ 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.

കേരളത്തില്‍ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള്‍ ഉണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും. ഇവര്‍ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കുമാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26നായിരുന്നു കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 71.27 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം. കഴിഞ്ഞ വര്‍ഷം പോളിങ്ങ് ശതമാനം 77.84 ശതമാനമായിരുന്നു. ഏറ്റവും കൂടിയ പോളിങ്ങ് വടകരയിലും കുഞ്ഞ പോളിങ്ങ് പത്തനംതിട്ടയിലായിരുന്നു.

<br>
TAGS : ELECTION 2024, VOTE COUNTING, LATEST NEWS
KEYWORDS: Today we know who the kingdom is with; Counting of votes will start at 8 am

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ്...

ബെംഗളൂരുവില്‍ മയക്കുമരുന്നുമായി ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബൊമ്മനഹള്ളി, സിറ്റി മാർക്കറ്റ്, ഡിജെ ഹള്ളി,...

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് അ​ഴി​മ​തി കേ​സ്: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി...

കള്ളക്കടൽ പ്രതിഭാസം: തിരമാല ഉയരും, എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ...

മനുഷ്യവൃഷണത്തിന് 1.20 കോടി വിലയെന്ന് ഇന്‍സ്റ്റഗ്രാം റീല്‍!; 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത അഞ്ചുപേർ പിടിയിൽ

ഭോപ്പാൽ: മനുഷ്യവൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീ...

ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി; വൻ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി...

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 1,849 സ്ഥാപനങ്ങളിൽ പരിശോധന

ബെംഗളൂരു: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി കർണാടക...

സുരഭിലം ഗ്ലോബൽ മൂന്നാമത് സര്‍ഗ്ഗസംഗമം  സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം...

Related Articles

Popular Categories