തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായ മഴയെത്തുടർന്നാണ് തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. തമ്പാനൂർ, എസ്.എസ്. കോവില്‍ റോഡ്, കവടിയാർ, കരമന തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് 12 മണി മുതല്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയത് നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു.
ഇരുചക്ര വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതേസമയം, ജില്ലയിലിന്ന് യെലോ അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
SUMMARY: The capital city was submerged in just one hour; 9 centimeters of rain fell















