മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ സിംഗിന് കീര്‍ത്തി ചക്ര സമ്മാനിച്ചു

മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ സിംഗിന് കീര്‍ത്തി ചക്ര സമ്മാനിച്ചു. യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തില്‍ നല്‍കപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സിയാച്ചിനിലെ തീപിടിത്തത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിച്ചത്.

‘സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ജവാന്റെ അസാധാരണമായ ധൈര്യം രാജ്യം എന്നും ഓര്‍ക്കും’ എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയും അമ്മയും ചേര്‍ന്നാണ് രാഷ്ട്രപതിയില്‍ നിന്ന് കീര്‍ത്തിചക്രം ഏറ്റുവാങ്ങിയത്. 2023 ജൂലൈ 19 ന്, സിയാച്ചിന്‍ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗ് മരണപ്പെട്ടത്.

ബങ്കറിനുള്ളില്‍ പെട്ടുപോയ സൈനികരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അന്‍ഷുമാന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടുകയായിരുന്നു.

TAGS : CAPTAIN SINGH | KIRTI CHAKRA | AWARD
SUMMARY : Captain Singh was awarded the Kirti Chakra

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories