നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ നരേന്ദ്ര മോദിക്ക് റഷ്യൻ പരമോന്നത ബഹുമതി നൽകി ആദരിച്ച് വ്ളാഡിമിർ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഇത് സമർപ്പിക്കുന്നുവെന്ന് മോദി ബഹുമതി സ്വീകരിച്ചതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്.

1698-ലാണ് സെന്റ് ആൻഡ്രുവിന്റെ പേരിലുള്ള ഈ ബഹുമതി നൽകിത്തുടങ്ങിയത്. സിവിലിയൻമാർ അല്ലെങ്കിൽ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് നല്കി വരുന്നതാണ് ഈ ബഹുമതി. 2019-ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് ഇപ്പോൾ മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃദം വളർത്തുന്നതിനും വേണ്ടി പ്രവർത്തിച്ച ഒരാളാണ് മോദി എന്ന നിലയ്ക്കാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്.

പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു.

ഇതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നു, നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിൽ അമേരിക്കയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയിൽ കോൺഗ്രസ് നേതാക്കൾ സെലൻസ്കിയുടെ പ്രസ്താവന ആയുധമാക്കി രംഗത്ത് വന്നു.

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 22ാമ​ത് ഇ​ന്ത്യ- റ​ഷ്യ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഇന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി മോദി കൂടിക്കാഴ്ച നടത്തി. റ​ഷ്യ​യു​ടെ യുക്രൈൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം മോ​ദി​യു​ടെ ആ​ദ്യ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

<br>
TAGS : NARENDRA MODI |  VLADIMIR PUTIN | CIVILIAN HONOUR-RUSSIA
SUMMARY : Narendra Modi gets Russia’s highest civilian honour

Hot this week

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

Related Articles

Popular Categories