കരുത്തുകാട്ടി ഇന്ത്യൻ യുവനിര; സിംബാബ്‌വെയിൽ പരമ്പര വിജയം

അഞ്ചാം ടി-20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യൻ യുവനിര. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റിന് മുകേഷ് കുമാറാണ് ചുരുട്ടിക്കൂട്ടിയത്. 168 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125 റൺസിന് പുറത്തായി. 34 റൺസെടുത്ത ഡിയോണ്‍ മയേഴ്സാണ് ടോപ് സ്കോറർ.

തദിവനഷെ മരുമണി(27), ബ്രയാന്‍ ബെന്നറ്റ്(10) , ഫറാസ് അക്രം(27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ സിംബാബ്‌വെ ബാറ്റർമാരെ വരിഞ്ഞു മുറുക്കുകയായിരുന്നു. വാഷിം​ഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, അരങ്ങേറ്റക്കാരൻ തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ശിവം ദുബെ രണ്ടുവിക്കറ്റെടുത്തു.

ബാറ്റിം​ഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസന്റെ പക്വതയോടെയുള്ള ഇന്നിം​ഗ്സാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. റിയാൻ പരാ​ഗുമായി (22) ചേർന്ന് 65 റൺസിന്റെ കൂട്ടുക്കെട്ടും ശിവം ദുബെയുമായി (26) ചേർന്ന് 30 റൺസ് ചേർക്കാനും സഞ്ജുവിനായി. റിങ്കു സിം​ഗ് (11), വാഷിം​ഗ്ടൺ സുന്ദർ(1) എന്നിവർ പുറത്താകാതെ നിന്നു.

TAGS: SPORTS | ZIMBABWE | INDIA
SUMMARY: India Beat Zimbabwe By 42 Runs, Clinch Series 4-1

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

അധ്യായം 37 📖 സമാജങ്ങളിലൂടെ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇന്ത്യൻ...

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ്...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്...

Related Articles

Popular Categories