സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് 50 മുതൽ 75 ശതമാനം വരെ ജോലി സംവരണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സ്വകാര്യമേഖലയിൽ ജോലികൾക്ക് തദ്ദേശീയർക്ക് ഭൂരിഭാഗം നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ​ഗ്രൂപ്പ് സി, ​ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം. കന്നഡിഗരുടെ ക്ഷേമത്തിനാണ് പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ അംഗീകരിച്ചതോടെ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.

ഇതിന് പുറമെ സംസ്ഥാനത്തെ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനും സഭ അം​ഗീകാരംനൽകി. വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണംചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്. ബിൽ, നടപ്പു നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ്, ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ് ബിൽ-2024 എന്നപേരിൽ രൂപംനൽകിയ ബില്ലിനാണ് അംഗീകാരംനൽകിയത്. ജോലിക്കുള്ള അപേക്ഷകർ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ സർക്കാർ വിജ്ഞാപനംചെയ്യുന്ന നോഡൽ ഏജൻസി നടത്തുന്ന ടെസ്റ്റ് പാസാകണം.

അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്ലില്‍ പറയുന്നു.

 

TAGS: KARATAKA | RESERVATION
SUMMARY: Karnataka clears private jobs quota-for-locals bill, huge industry backlash

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ബജറ്റിലാണ്...

Related Articles

Popular Categories