അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജോ ബൈഡന്‍ പിന്‍മാറി, പുതിയ സ്ഥാനാർഥിയായി കമല ഹാരിസിനെ നിർദേശിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. സാമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജോ ബൈഡന്‍ തന്റെ പിന്‍മാറ്റം അറിയിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

നവംബർ അഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തെതുടർന്ന് പാർട്ടിയിൽനിന്ന് ഉയർന്ന ശക്തമായ സമ്മർദമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനാരോഗ്യവും അലട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ കോവിഡ് ബാധിതനായ അദ്ദേഹം ഐസൊലേഷനിലാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തന്റെ ജയം ഉറപ്പായിക്കഴിഞ്ഞുവെന്നും കമലാ ഹാരിസിനെ തോല്‍പ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നും ട്രംപ് പ്രതികരിച്ചു.
<BR>
TAGS : US PRESIDENTIAL ELECTION | JOE BIDEN
SUMMARY : Joe Biden withdrew and nominated Kamala Harris as the new candidate

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

Related Articles

Popular Categories