പുഴയിലെ തിരച്ചിൽ അതീവ ദുഷ്കരം; രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഇന്നും 3 തവണ പരിശോധന നടത്തിയെന്നും പുഴയിൽ തെളിച്ചം വരാതെ പരിശോധന പ്രയാസകരമാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.

ഇന്നത്തെ പരിശോധന അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്തു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. 21 ദിവസം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴശാന്തമായാൽ മാൽപെയും സംഘവും വീണ്ടും രക്ഷാ ദൗത്യം നടത്തുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേർന്ന് ബാക്കി നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : The search in the river is extremely difficult; Ishwar Malpe ended the rescue mission temporarily

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories