എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂർ: എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷൻ കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.

പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂർ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. ദിവ്യക്ക് സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം.

TAGS : ADM NAVEEN BABU | PP DIVYA
SUMMARY : ADM’s suicide: No anticipatory bail for Divya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നു മാറ്റാനും ശുപാർശ

ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ...

യശ്വന്ത്പുര–കെ.ആർ. പുരം 28 കിലോമീറ്റർ മേൽപാത; പദ്ധതി ചെലവ് 3,536 കോടി

ബെംഗളൂരു: നഗരത്തിലെ കിഴക്ക്–പടിഞ്ഞാറ് ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി നിർദേശിച്ചിരിക്കുന്ന യശ്വന്ത്പുര–കെ.ആർ. പുരം മേൽപാത...

മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ആശ്വാസമായി മഴയെത്തുമെന്ന്...

8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി

തിരുവനന്തപുരം: 8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍...

Related Articles

Popular Categories