രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പിപല്യയില്‍ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ സുമിത് മരിച്ചു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച വൈകുന്നേരമാണ് സുമിത് കുഴല്‍ക്കിണറില്‍ വീണത്.

സുഹൃത്തുകളുമൊത്ത് പട്ടം പറത്തി കൊണ്ടിരിക്കവെ കുട്ടിയുടെ കാലിടറി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ റെസ്ക്യൂ ടീമും അധികൃതരും സ്ഥലത്തെത്തി. കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ എത്തിച്ച് നല്‍കി. എസ്‌ഡിആർഎഫ് സംഘം സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വൈകീട്ട് ആറ് മണി മുതല്‍ രാവിലെ 10 മണി വരെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചു.

എന്നാൽ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം കുട്ടി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 16 മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നത് മൂലം ഹൈപ്പോതെർമിയ ഉണ്ടാകുകയും കുട്ടിയുടെ അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

TAGS: NATIONAL | BOREWELL
SUMMARY: 10-year-old rescued from borewell after 16 hours rescue operation dies in Madhya Pradesh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

Related Articles

Popular Categories