ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ കാർഡുകാരിൽ 95.61 ശതമാനവും പിഎച്ച്എച്ച് വിഭാഗത്തിൽ 91.37 ശതമാനവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.

ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
<br>
TAGS : RATION CARD
SUMMARY: January ration distribution extended until February 5, Holiday on February 6

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

Related Articles

Popular Categories