തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന ടണൽ തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും മുപ്പത് പേരെങ്കിലും അകത്ത് കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ടണലില്‍ കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ എണ്ണം മുഖ്യമന്ത്രിയും പറയുന്നില്ല. ജില്ലാ കളക്ടര്‍, ഫയര്‍ഫോഴ്‌സ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരോട് സംഭവസ്ഥലത്ത് അടിയന്തിരമായി എത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

<BR>
TAGS : TUNNEL COLLAPSED | TELANGANA
SUMMARY : Tunnel under construction collapses in Telangana; several workers feared trapped
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന...

മെട്രോ സ്റ്റേഷനുകള്‍ ഉച്ചയോട് കൂടി തുറക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി

ഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ...

‘വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി.കെ ശ്രീമതി

കണ്ണൂർ: തനിക്കെതിരെ ചില ഓണ്‍ലൈൻ, സാറ്റലൈറ്റ് ചാനലുകളും പത്രങ്ങളും വ്യാജപ്രചാരണം നടത്തുന്നുവെന്ന്...

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തി

ഗാംഗ്‌ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ്...

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

Related Articles

Popular Categories