സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു, സുഹൃത്ത് തരുൺ കൊണ്ടരു രാജു എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി തള്ളിയത്. നേരത്തെ, മാർച്ച് 14 ന് ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. പിന്നീട് മാർച്ച് 27 ന് സെഷൻസ് കോടതിയും ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുണ്‍ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്‍. കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകള്‍ നടത്തിയിരുന്നതായും. ഈ യാത്രകളിലെല്ലാം ഇവര്‍ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഡിആർഐ കണ്ടെത്തിയിരുന്നു.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Highcourt denies bail to ranya rao in gold smuggling case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories