ഓണ്‍ലൈൻ മാധ്യമം ‘ദ വയര്‍’ന് കേന്ദ്രത്തിന്‍റെ വിലക്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയര്‍’ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വെബ്‌സൈറ്റ് തടയാന്‍ നിര്‍ദേശം നല്‍കി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി. 2018ലും വയറിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ സ്വത്ത് വര്‍ധന പുറത്തുവിട്ടതിനെതിരെ അഹമ്മദാബാദ് കോടതിയാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു വിലക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന്‍ ജയ് ഷാ പരാതി നല്‍കിയിരുന്നു. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

TAGS : LATEST NEWS
SUMMARY : Centre bans online media outlet ‘The Wire

Hot this week

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

സുധാകരൻ രാമന്തളിയും വിവർത്തനത്തിന്റെ സാഹിത്യലോകവും

ഒരു പുസ്തകം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് യാത്ര ചെയ്യുമ്പോൾ...

ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മരണം, എട്ട് പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലകാബാദ് എക്സ്റ്റന്‍ഷനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം....

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ...

ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍...

മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

Related Articles

Popular Categories