പാകിസ്ഥാന്‌ വിവരങ്ങൾ ചോർത്തി നൽകി; ട്രാവൽ വ്ലോഗർ അറസ്റ്റിൽ

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്.

വ്ലോഗറോടൊപ്പം അഞ്ച് പേർ കൂടി അറസ്റ്റിലായതാണ് സൂചന. പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍, അര്‍മാന്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ ഒരു വിദ്യാര്‍ഥിയും മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യുട്യൂബ് അക്കൗണ്ടിന്റെ പേര്.

ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ (1923) 3, 5 വകുപ്പുകള്‍ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്‌ളോഗര്‍ ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് ദിവസത്തെ റിമാന്‍ഡില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി ജ്യോതിയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. 2023ല്‍ ജ്യോതി രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് അലി എഹ്വാന്‍ എന്നയാള്‍ മുഖേന പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരായ ഷാകിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെട്ടിരുന്നു എന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയെ പാക് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയതില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഇടപെട്ടിരുന്നു എന്ന് ജ്യോതി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിക്കുറച്ച സമയത്ത് രാജ്യം വിടാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഡാനിഷ്.

<br>
TAGS: VLOGGER, ARRESTED
SUMMARY: Travel vlogger arrested for leaking information to Pakistan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

Related Articles

Popular Categories