തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടൻ അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: നടൻ അല്ലു അർജുനും വൈ.എസ്.ആർ കോൺ​ഗ്രസ് എം.എൽ.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.

രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ ക്ഷണപ്രകാരം കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ അർജുൻ സന്ദർശനം നടത്തിയിരുന്നു. എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ആന്ധ്രാപ്രദേശിൽ ഇത്തരം പരിപാടികൾ നടത്തുന്നതിന് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങണം. എന്നാൽ, ഇത് വാങ്ങാതെയാണ് എം.എൽ.എയായ രവിചന്ദ്ര കിഷോർ റെഡ്ഡി അല്ലുവിനെ പരിപാടിക്കായി എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ആ​ന്ധ്ര പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here