തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വർഷ വിദ്യാർഥിയും കിളിമാനൂർ തട്ടത്തുമല സ്വദേശിയുമായ ആഷിക്കാണ് (23) മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് ആഷിക് വീട്ടില്‍ നിന്ന് കാറുമായി പുറത്തേക്ക് പോകുന്നത്. എന്നാല്‍ രാത്രിയായിട്ടും ആഷിക് വീട്ടില്‍ തിരിച്ചെത്തിയില്ല.
പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കല്ലമ്പലത്തെ ദേശീയപാതയ്ക്ക് അടുത്തുള്ള ഇടറോഡില്‍ നിന്ന് ആഷിക്കിന്റെ കാർ പോലീസ് കണ്ടെത്തി. കാറിനുള്ളില്‍ അബോധാവസ്ഥയിലായിരുന്ന ആഷികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
SUMMARY: MBBS student found dead inside car
















